കുടുംബശ്രീ കുടുംബശ്രീ

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സ്ത്രീശാക്തീകരണത്തിലൂടെ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ 1998 ല്‍ ആണ് കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആവിഷ്കരിച്ചത്. 44 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന 2,60,568 അയല്‍ക്കൂട്ടങ്ങള്‍, 19,773 ‍എ.ഡി. എസ്സുകള്‍, 1072 സി.ഡി.എസ്സുകള്‍ എന്നിവ ഉള്‍പ്പെടുന്ന അതിവിപുലമായൊരു സാമൂഹിക ശൃംഖലയായി ഇന്ന് കുടുംബശ്രീ മാറിയിരിക്കുന്നു.

സ്ത്രീശാക്തീകരണത്തിന്‍റെ ആദ്യപടിയായ സാമ്പത്തിക സ്വാശ്രയത്വത്തിനാണ് ആദ്യത്തെ 14 വര്‍ഷങ്ങളില്‍ കുടുബശ്രീ പ്രാമുഖ്യം കൊടുത്തിരുന്നത്. എന്നാല്‍ സാമ്പത്തിക സ്വാശ്രയത്വം സുസ്ഥിരമാകണമെങ്കില്‍ സാമൂഹികമായും വ്യക്തിത്വപരമായുമുള്ള ശാക്തീകരണംകൂടി സംഭവിക്കേണ്ടതുണ്ട്.  ഒപ്പം ലിംഗതുല്യതയും നീതിയും കൈവരിക്കേണ്ടതുമുണ്ട്. ഈ അവബോധം ആര്‍ജ്ജിക്കുന്നതിനായി സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്ത്രീപദവി സ്വയംപഠനം എന്ന ബൃഹദ് വിദ്യാഭ്യാസ പ്രക്രിയ്ക്ക് കുടുംബശ്രീ രൂപം നല്കിയത്.

അവകാശബോധമുള്ള സ്ത്രീസമൂഹത്തിന്‍റെ സൃഷ്ടിക്കായി ആവിഷ്ക്കരിച്ച ഈ പദ്ധതിയുടെ രീതിശാസ്ത്രം നൂതനവും വ്യത്യസ്തവുമാണ്. സ്വന്തം ജീവിതാനുഭവങ്ങള്‍  വിശകലനം ചെയ്യാനും വിവേചനങ്ങളും ചൂഷണങ്ങളും സ്വയം തിരിച്ചറിയാനുമാണ് സ്ത്രീപദവി സ്വയംപഠന പ്രക്രിയ പ്രേരിപ്പിക്കുന്നത്. ആരോഗ്യം, തൊഴില്‍, അധികാരം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന പഠനസഹായികള്‍ അയല്‍ക്കൂട്ടതലത്തില്‍ വായിച്ച്, ച‍ര്‍ച്ച ചെയ്ത്  പദവി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നു. ഇത്തരത്തില്‍ നടത്തപ്പെടുന്ന സംഘപഠനങ്ങളിലൂടെ സ്ത്രീകള്‍, തങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെ വിശകലനം ചെയ്ത് മനസ്സിലാക്കുന്നു.

രണ്ടുലക്ഷം അയല്‍ക്കൂട്ടങ്ങളെ ഈ പ്രക്രിയയില്‍ പങ്കാളികളാക്കുവാനും പഠനപ്രക്രിയയ്ക്ക് നേതൃത്വം നല്‍കുവാനും റിസോഴ്സ് പേഴ്സണ്മാരുടെ വിപുലമായ ഒരു ശൃംഖല തന്നെയാണുള്ളത്. സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ ഫലപ്രദമായ നടത്തിപ്പിന് ഈ പോര്‍ട്ടല്‍ അത്യന്തം സഹായകമാകും. വിഷയ സംവാദത്തിനും പഠനസഹായി തയ്യാറാക്കുന്നതിനും പദവി റിപ്പോര്‍ട്ടുകളുടെ ക്രോഡീകരണം, സംശയനിവാരണം, പരസ്പര ആശയവിനിമയം എന്നിവയ്ക്കും പുറമേ അയല്‍ക്കൂട്ടാംഗങ്ങളുടെ സാങ്കേതിക ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പോര്‍ട്ടല്‍ ലക്ഷ്യമിടുന്നു.കൂടുതല്‍ വായിക്കുക

പുതുവത്സരാശംസകൾ 2018 പുതുവത്സരാശംസകൾ 2018

coollaugh

അറിയിപ്പുകൾ അറിയിപ്പുകൾ